Monday 10 May 2010

പെണ്‍ വൃക്ഷം

കറുപ്പാണു തടി
മിനുത്തത്
കടയ്ക്കലല്പം പരന്നത്
മെല്ലിച്ചു നീണ്ടത് .

രണ്ടു ശാഖകള്‍- ദുര്‍ബലം
നീണ്ട നാരുകള്‍ തൂങ്ങുന്നത്
ഇലകള്‍ വിളര്‍ത്തത്
മണമില്ലാതെ പൂക്കുന്നത്
രണ്ടു കായ്കളെ പെറ്റത്

ചുറ്റിനും കെട്ടണം വേലി
കൊമ്പുകളുമൊതുങ്ങണം
ജീവിതം മഞ്ഞിച്ചാലും
അതിരു കടക്കരുതിലയും .
ഒരു കാറ്റിലുമാടരുത്
ഒരു കിളിയും വരരുത്
വെള്ളമോ വളമോ തേടി
വേലി ചാടരുത്,
വേരു പോലും.

7 comments:

  1. കമന്റുകൾക്ക് ഇവിടം സന്ദർശിക്കുക
    http://anamika-pallikkootam.blogspot.com/2010/05/blog-post.html#comments

    ReplyDelete
  2. അവിടെ ഇട്ട കമന്റ് ഞാന്‍ ഇങ്ങോട്ട് ഇടുന്നു....

    അനാമിക... നല്ല കവിത....

    ജീവിതം മഞ്ഞിച്ചാലും
    അതിരു കടക്കരുതിലയും .

    ജീവിതം മഞ്ഞിക്കുന്നത് പോലും അറിയാത്ത എത്രയോ വൃക്ഷങ്ങള്‍.. അറിഞ്ഞിട്ടും കാര്യമില്ലാത്തവ അതിലേറെ..

    ഒഴിച്ചുതരുന്ന വെള്ളം പോരെന്ന പരാതി പറയാന്‍ പോലും വയ്യ പലപ്പോഴും...

    വെള്ളവും വളവും സ്വയം തേടാമെന്ന് പറയുന്നത് പോലും വേലിചാട്ടമാകാം.......

    കെട്ടിയിരിക്കുന്ന ഈ വേലി
    ഇത്രമേല്‍ വിശാലമായത്
    നിന്റെ പുണ്യം
    എന്ന് കരുതിക്കൊള്ളുക..
    ഇലകള്‍ക്ക് സൂര്യപ്രകാശം കിട്ടാന്‍
    ആകാശം കാണാന്‍
    കാറ്റിലുലയാന്‍
    അവസരം തരുന്നത്
    ഞങ്ങളുടെ ഔദാര്യം..

    ഏറെ ഉയരത്തില്‍ പടരാമെന്ന്
    മോഹിക്കണ്ട.
    ഏത് കൊമ്പും വെട്ടാനുള്ള മഴു
    ഇന്നും
    ഞങ്ങളുടെ കയ്യില്‍ത്തന്നെ...

    ReplyDelete
  3. ഫോളൊ ചെയ്തുട്ടോ...

    ReplyDelete
  4. ജീവിതം മഞ്ഞിച്ചാലും
    അതിരു കടക്കരുതിലയും .
    ഒരു കാറ്റിലുമാടരുത്
    ഒരു കിളിയും വരരുത്
    വെള്ളമോ വളമോ തേടി
    വേലി ചാടരുത്,
    വേരു പോലും.

    ഈ നിയമങ്ങള്‍ക്കപ്പുറം സ്വന്തംവളര്‍ച്ചയും സ്വന്തംസ്വത്വവും പ്രഖ്യാപിക്കുന്ന വ്യക്തിത്വങ്ങള്‍ വരട്ടെ. നിയമങ്ങളുണ്ടാക്കുന്നവര്‍ തങ്ങളുടെ തെറ്റ് തിരിച്ചറിയട്ടെ.

    കവിത വളരെ ഇഷ്ടപ്പെട്ടു. മൈലാഞ്ചിയുടെ ആദ്യത്തെ കമന്റ് ഈ കവിതയെ പൂരിപ്പിക്കുകയും ചെയ്തു. അനാമികയ്ക്ക് അഭിനന്ദനങ്ങള്‍. മൈലാഞ്ചിക്കും..

    ReplyDelete
  5. എന്നിട്ടും വേലി ചാട്ടങ്ങള്‍ക്ക് ഒരു കുറവുമുണ്ടാകുന്നില്ലല്ലോ....അതെന്ത് കൊണ്ട്?

    ReplyDelete
  6. നല്ല കവിത.
    അഭിനന്ദനങ്ങള്‍...

    ReplyDelete
  7. mathilukal poliyatte. swaathanthryaththinte zwaasavum velichchavum anubhavikkatte. valare vaikippoyi

    ReplyDelete