Monday, 10 May 2010

പുരുഷനോട്‌.... !

സുഹൃത്തേ,

നിന്നെക്കുറിച്ച്‌
ഇന്നു ഞാനൊരു കവിത കുറിച്ചു
വെട്ടലും തിരുത്തലും
മാറ്റലും പകരം വെയ്ക്കലും-
ഒന്നു ചിന്തിച്ചാല്‍
ഇങ്ങനെയല്ലേ
എനിയ്ക്കു നീയും
നിനക്കു ഞാനും?

പ്രിയനേ,
നിന്നെയെഴുതാന്‍
എന്റെ വാക്കുകള്‍ പോര
നീ വാക്കുകള്‍ക്കുമപ്പുറമെന്ന്
ന്യായം പറഞ്ഞ്‌
ഞാനെന്റെ കാപട്യം
മൂടിവയ്ക്കട്ടെ.


മകനേ,
നിന്നെ പ്രസവിച്ച ഓര്‍മ്മകള്‍
പാടായി
എന്റെ വയറിലുള്ളിടത്തോളം
നിനക്കെന്നെ
അമ്മയെന്നു വിളിക്കാം
അവ മായാനുള്ള ലേപനമൊന്നും
ഹിന്ദുസ്ഥാന്‍ ലിവറുകാരനും
പ്രോക്ടര്‍ ആന്റ് ഗാംബിള്‍കാരനും
കണ്ടുപിടിയ്ക്കാതിരിക്കട്ടെ.


അച്ഛാ,
നാലുനേരം ഊട്ടി
ആണ്ടിലൊരിക്കല്‍ തുണിവാങ്ങിത്തന്നു
സ്വര്‍ണ്ണവിലയെപ്പറ്റി ആധിപ്പെട്ട്‌,
കൈപിടിച്ചൊരുവനു നല്‍കി ഭാരമൊഴിച്ചു.
ഒരു ജന്‍മത്തിന്റെ കടവും
കടപ്പാടുമൊക്കെ ഓര്‍ക്കാന്‍
ഈ ഓര്‍മ്മപ്പെടുത്തലുകള്‍ ധാരാളം.


മാഷേ,
കറുത്ത ബോര്‍ഡിലെ
വെളുത്ത അക്ഷരപ്രകാശങ്ങളായി
എന്റെ ആശങ്കകളുടെ
ഇരുട്ടൊഴിക്കുമോ?

11 comments:

 1. കമന്റുകൾക്ക് ഇവിടം സന്ദർശിക്കുക
  http://anamika-pallikkootam.blogspot.com/2009/12/blog-post.html

  ReplyDelete
 2. നന്നായി.ഹിന്ദുസ്ഥൻ ലിവറും പി ആൻഡ്‌ ജിയും കവിതയിലെ മിതഭാഷിത്വത്തിന്‌ എന്നൊരു തോന്നൽ.അതും ഭംഗം വരുത്തിയോ ഒന്നൊതുക്കിപ്പറയാമായിരുന്നു.പക്ഷെ.കവിത എനിക്കിഷ്ടപ്പെട്ടു

  ReplyDelete
 3. അച്ഛാ,
  നാലുനേരം ഊട്ടി
  ആണ്ടിലൊരിക്കല്‍ തുണിവാങ്ങിത്തന്നു
  സ്വര്‍ണ്ണവിലയെപ്പറ്റി ആധിപ്പെട്ട്‌,
  കൈപിടിച്ചൊരുവനു നല്‍കി ഭാരമൊഴിച്ചു.“

  അവിടെയും ആ മനസ്സിലെ ആധി കാണാന്‍ തയ്യാറല്ല....അങ്ങനെ തന്നെ വേണം...ആ അച്ഛന്.......

  ReplyDelete
 4. "കറുത്ത ബോര്‍ഡിലെ
  വെളുത്ത അക്ഷരപ്രകാശങ്ങളായി
  എന്റെ ആശങ്കകളുടെ
  ഇരുട്ടൊഴിക്കുമോ? "

  കൊള്ളാം.

  ReplyDelete
 5. ബൂലോകത്തേയ്ക്ക് സ്വാഗതം

  ReplyDelete
 6. വഴിതിരഞ്ഞ് ഇവിടെയെത്തി..ഇതിന്റെ മറുവശമെന്നോണം “സീത” എഴുതിയ കവിതയിലുടെയാണ് ഇവിടെ എട്ടപ്പെട്ടത്.. കവിത കൊല്ലാം..നെരത്തേ ചുള്ളിപ്പാറക്കാരൻ പറ്ഞ്ഞത് തന്നെ എനിക്കും പറയാനുള്ളത്‘ ഹിന്ദുസ്ഥൻ ലിവറും പി ആൻഡ്‌ ജിയും ‘ കവിതയുടെ ഒതുക്കത്തിനും,രചനാരീതിക്കും ഭംഗം വരുത്തിയോ എന്നൊരു തോന്നൽ എനിക്കും

  ReplyDelete
 7. ആദ്യമായാണ് ഇവിടെ ..കവിത വായിച്ചു ..:)

  ReplyDelete
 8. നന്ദി..വായിച്ചുപോയവർക്കെല്ലാം..ഞാൻ പോലും മറന്നുപോയിരുന്നു ഈ ബ്ലോഗ്!

  ReplyDelete
 9. സീതയുടെ ബ്ലോഗിലെ മഹേഷ്‌ ഭായിയുടെ കമന്റ്‌ കണ്ടാണ്‌ ഇവിടെ എത്തിയത് വരവ് വെറുതെയായില്ല.

  ReplyDelete
 10. ഞാനും സീതയുടെ ബ്ലോഗിൽനിന്നും എതിയതാണ്.പെൺനിലം എന്ന ബ്ലോഗും കവിതയും വായിച്ചപ്പോൾ ഫോളൊ ചെയ്യാൻ തോന്നി.ആശയങ്ങളിലെവിടയോ ചിലസമാനതകൾ.വലിയ എഴുത്തുകാരിയൊന്നുമല്ല.സ്ത്രീക്കുംവ്യക്തിത്വമുണ്ടെന്നുവിശ്വസിക്കുന്ന,സ്ത്രീ എന്നനിലക്കുതന്നെഅംഗീകാരംകിട്ടണമെന്നുതാല്പര്യപ്പെടുന്നവൾ.വിരോധമില്ലെങ്കിൽ സൌഹ്രദം തുടരാം

  ReplyDelete
 11. പഞ്ചമി,വായനയ്ക്കും വാക്കുകൾക്കും നന്ദി..

  ReplyDelete