കാറ്റിനു ആയിരം കൈകളെന്ന്
അദ്ദേഹം-
അവ എന്നെ തലോടുമെന്നും
ആള്‍ക്കൂട്ടത്തിനു ആയിരം കണ്‍കളെന്നു
അദ്ദേഹം-
അവ എന്നെ കൊത്തിപ്പറിക്കുമെന്നും
ഞാന്‍ നടക്കുന്ന വഴിത്താരകളില്‍
ഞാനേറുന്ന വാഹനങ്ങളില്‍
എന്റെതൊഴിലിടങ്ങളില്‍
എന്റെ സൌഹൃദക്കൂട്ടങ്ങളില്‍
എനിക്കായി കമ്പിയില്ലാക്കമ്പികളെന്നു
അദ്ദേഹം
ഓരോ പച്ചവെളിച്ചവും എനിക്കുള്ളതെന്നും-
പറയൂ,
എനിക്കണിയാന്‍
ഏതു മൂടുപടം?
എനിക്കൊളിക്കാന്‍
ഏതു ഗുഹ?
എന്നെ സംരക്ഷിക്കാന്‍
ഏതു പേടകം?
Subscribe to:
Post Comments (Atom)
കമന്റുകൾക്ക് ഇവിടം സന്ദർശിക്കുക
ReplyDeletehttp://anamika-pallikkootam.blogspot.com/2010/02/blog-post.html#comments
അദ്ദേഹമുള്ളപ്പോൾ പിന്നെന്തിനു മൂടുപടവും, ഗുഹയും പേടകവും.
ReplyDeletepurusha medhaviththam valarunna vazhikal
ReplyDeleteഭര്‍ത്ര് മതി ?
ReplyDelete